Monday, January 16, 2012

A magnificient Ostrich Dance....!!

എന്റെ ഒട്ടകപ്പക്ഷി കുഞ്ഞുങ്ങള്‍ക്ക്‌ എട്ടു മാസം പ്രായമായി

Monday, June 6, 2011

കൂട് കെട്ടിയ മോഹങ്ങള്‍


ഒട്ടകപ്പക്ഷിയുടെ മുട്ട വിരിയുന്നത് കാണാന്‍ 

എമു വളര്ത്തലിനെപ്പറ്റി മനസ്സിലാക്കാന്‍ 




Saturday, June 4, 2011

പെരുത്തിഷ്ടായി........എല്ലാര്ക്കും.

ഞങ്ങള്‍ കൂടി...
രാവിലെ മുതല്‍ വൈകുന്നേരം വരെ...
കുട്ടികളും സ്ത്രീകളും പുരുഷന്മാരും...
എല്ലാം മറന്നു.. സന്തോഷം മാത്രം...
അല്ല, അന്ന് ഞങ്ങള്‍ മദീനയിലയിരുന്നു

Friday, May 20, 2011

മദീനയിലെ മലയാളികള്‍ക്ക് മാത്രം


പ്രിയരെ, പ്രവാസലോകത്ത് മറ്റെങ്ങും കാണാത്ത കൂട്ടായ്മയാണ്‍ പ്രവാചക നഗരിയായ മദീനയിലെ മലയാളികളുടെ ഇടയിലുളള കൂട്ടയ്മ........ഈ കൂട്ടയ്മ മരണം വരെ തുടരാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാവട്ടെ.........          ഒരു സന്തോഷവാര്‍ത്ത............ മദീനയില്‍ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടില്‍ നില്‍ക്കുന്നവരും ഇപ്പോള്‍ ലീവിന്നു നാട്ടില്‍ വന്നവരും ഒരു ദിവസം ഒത്തുകൂടുന്നു......ഫാമിലി സഹിദം........... 28 / 5 / 2011 ന്. കാലത്ത് 8 നും 9 നും ഇടയില്‍ തിരൂര്‍ തുഞ്ചന്‍ പറബില്‍ എത്തുക.  
                                                                            മലയാള ഭാശാപിതാവായ തുഞ്ചത്തെഴുത്തച്ചന്റെ ചരിത്രമുറങ്ങുന്ന തുഞ്ചന്‍ പറബില്‍ നിന്നും ചരിത്രം മനസ്സിലാക്കാന്‍ ഉതകുന്ന മ്യൂസിയം സന്ദര്‍ശിച്ചതിന്നു ശേഷം 10 മണിക്ക് നൂര്‍ ലൈക് സന്ദര്‍ഷിക്കുന്നു. 
                                   ഉച്ചഭക്ഷണം ഇവിടെ വെച്ചുകഴിക്കാം .....അതെ, മലയാളിയുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന, വീഡിയോ ആല്‍ബങ്ങളിലൂടെ എന്നും കാണുന്ന നൂര്‍ലൈക്കില്‍ നിന്നും 3 മണിക്കു നമ്മള്‍ സീ വീ ലാന്‍ഡില്‍ എത്തുന്നു....... പിന്നെ അടിച്ചു പൊളിക്കുന്നു... പിന്നെ പറയുന്നതിനേക്കാള്‍ നല്ലത്  കാണുന്നതാണു .....  
                                                                                         പങ്കെടുക്കുന്നവര്‍ വ്യാഴാഴ്ചക്കു മുന്‍പായി ഈ നബറില്‍ വിളിക്കുക - 9744754754

Tuesday, March 15, 2011

Sunday, January 9, 2011

ഭൂലോഗ പ്രവേശം


സ്കൂളില്ചേര്ക്കുന്നതിനു മുന്പ്തന്നെ അമ്മാവന്റെ ശിക്ഷണത്തില്ഇലക്ട്രോണിക്സ് പഠിക്കാന്തുടങ്ങി. എട്ടാം ക്ലാസിലെതിയപ്പോഴേക്കും ഏഴ് അംഗങ്ങളുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ തലയിലായി (കോഴിക്കോട്മഞ്ചേരി റൂട്ടില്ഓടുന്ന മേലാക്കം എന്ന ബസ്തട്ടി വീണ ഉപ്പക്ക് പിന്നീട് ജോലിക്കൊന്നും പോകാന്കഴിഞിട്ടില്ല). ഞാന്‍ റേഡിയോ ഷോപ്പില്ജോലിതുടങ്ങി.
അമ്മാവന്റെ നല്ല മനസ്സുകൊണ്ട് ജോലിയും സ്കൂളും ഒന്നിച്ചു കൊണ്ടുപോകാന്സാധിച്ചു. എസ്.എസ്.എല്‍.സി ഫസ്റ്റ്ക്ലാസോടെ തോറ്റു. വിദ്യാലയ പഠനം അവസാനിച്ചു.
പതിനെട്ടാം വയസ്സില്വിവാഹം കഴിച്ചു. 22)മത്തെ വയസ്സില്‍ (17_4_89) മകന്ജാബിര്പിറന്നു. സമയതുതന്നെയായിരുന്നു പെങ്ങളെ കല്ല്യാണം കഴിച്ചയച്ചതും. ഒരല്പം കട ബാധ്യത തലയ്ക്കു പിടിച്ചു. ഗള്ഫിനെ ശരണംപ്രാപിച്ചു. ജാബിരിനു 60 ദിവസം തികയുന്ന അന്ന് ഹജ്ജ്വിസയടിച്ചു സൗദിയിലേക്ക്പറന്നു. 21 വര്ഷത്തെ സൗദി അറേബ്യന്ജീവിതത്തില്20 കൊല്ലവും പ്രവാചക നഗരിയായ മദീനയിലായിരുന്നു. 1_1_11 നു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കുമടങ്ങി.
സ്വകാര്യ ആവശ്യത്തിന്നായി ദുബായിയില്എത്തിയപ്പോള്മദീനയില്ജേഷ്ഠ സഹോദരനെപ്പോലെ എന്നെ സ്നേഹിച്ചിരുന്ന ശംസുദ്ധീന്ഹാജിയുടെ മകന്ഫൈസലിനെ കണ്ടു.(ഞങ്ങളുടെ ഫാമിലി ഒരു കെട്ടിടത്തിലായിരുന്നു താമസം)
സ്കൂള്വിദ്യാഭ്യാസം തീരെയില്ലാത്ത (മസ്ജിദുന്നബവി യില്നിന്നും ആദ്യമായി ഖുര്ആന്മനപ്പാടമാക്കിയ മലയാളി എന്ന ബഹുമതി അവനുണ്ട്) ഫൈസുവിന്റെ ബോഗ് വായിച്ചപ്പോള്എന്നിലെ അതിശയം അതിര്വരമ്പുകള്ഭേദിച്ചു....(വിശേഷിച്ച്, വായനക്കാരുടെ പ്രോത്സാഹനവും ഉപദേശ നിര്ദേശങ്ങളും കണ്ട്)
ഫൈസുവിന്റെ നിര്ദേശപ്രകാരം (ഗുരുസ്ഥാനീയനായി ഫൈസുവിനെ മുന്നിര്ത്തി) ഒരു ബ്ലോഗ്തുടങ്ങുന്നു. എന്റെ മദീന എന്നര്ത്ഥം വരുന്ന മദീനത്തീ... എന്ന പേരില്‍.
മധ്യവയസ്കന്റെ ജീവിത യാത്രയിലെ അനുഭവങ്ങള്, കാഴ്ചകള്, കണ്ടെത്തലുകള്, പരിഭവങ്ങള്, പരാതികള്, തെറ്റിധാരണകള്, ഭാവനകള്‍..എല്ലാം എല്ലാം എഴുതണമെന്നുണ്ട്.
ഉപദേശങ്ങള്പ്രദീക്ഷിച്ചുകൊണ്ട്...നിങ്ങളില്ഒരുവനാകാന്  ശ്രമിക്കുന്ന
അബൂജാബിര്